Skip to main content

Posts

Featured

തിരോന്തരത്തെ തനതു രുചികൾ ധാരാളമുണ്ട്. ഹോട്ടലുകളിൽ കിട്ടില്ല. തനി തിരോന്തരം കൂട്ടുകാർ ഉണ്ടെങ്കിൽ, അവരുടെ വീട്ടിൽ പ്രായമായ അമ്മമാർ ഉണ്ടെങ്കിൽ, നിങ്ങൾക്ക് തനി തിരോന്തരം രുചികൾ അറിയാനുള്ള ഭാഗ്യമുണ്ടാകും. തിരോന്തരത്തു മാത്രമുള്ള ചിലതു താഴെ: ൧. കൊഴുക്കട്ട (തിരോന്തരം സ്റ്റൈൽ - അരിയിലും ഗോതമ്പിലും, ശർക്കര, കരുപ്പുകട്ടി, പഞ്ചസാര, "വിത്തൗട്ട്" എന്നിങ്ങനെ പല ഫ്ലേവർ ) ൨. മീൻ തലക്കറി ൩. തേട് മീൻ (ഏട്ട എന്ന് വടക്കോട്ട് പേര്) കുരുമുളകിട്ട കറി ൪. ഒറട്ടിയും  (ആ പേരിൽ ഹോട്ടലിൽ കിട്ടുന്നതല്ല, ഏകദേശം അര സെന്റിമീറ്റർ കനമുള്ളതു) നാടൻ കോഴിക്കറിയും ൫. മുട്ടയപ്പം ൬. മണിപ്പുട്ടും അരിമാവ് തേങ്ങാപ്പാലിൽ കാച്ചി എടുക്കുന്ന ഗ്രേവിയും (നൂൽപ്പുട്ട് അല്ല മണിപ്പുട്ടു) ൭. മരച്ചീനി പുട്ടും നെത്തോലി മീൻകറിയും ൮. മരച്ചീനി, ഊണ്, ചൂര മീൻകറി (ഹോട്ടൽ സ്റ്റൈൽ അല്ല) ൯. ചൂര തീയൽ ൧൦. മീൻ തല (മത്തി, അയല, വാള) തേങ്ങാപ്പാലിൽ പച്ചമുളകിട്ടു പുഴുങ്ങിയത് ൧൧. മീൻ മുട്ട (തേട് അഥവാ ഏട്ട) തേങ്ങാപ്പാലിൽ പുഴുങ്ങിയത് തിരോന്തരത്തെ മീൻകറികൾ പലവിധമാണ്. മുരിങ്ങക്ക ഇട്ടതു, പച്ച മാങ്ങയിട്ടത്, ശീമപ്പുളി (പുളിഞ്ചിക്ക എന്ന് തിരോന്

Latest Posts

ഹൈദ്രാബാദിലേക്കൊരു ഭക്ഷ്യ യാത്ര